ആധുനിക വിദ്യാഭ്യാസ മേഖല വളരെയധികം മുന്നോട്ടു ചലിച്ചുകൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും യുഗത്തിൽ വിവരങ്ങൾ വിരൽതുമ്പിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വിധത്തിൽ മാറ്റങ്ങൾ വന്നുകഴിഞ്ഞു. വിജ്ഞാനത്തിന്റെ പ്രസക്തി ഏറിവരുന്ന ഈ സാഹചര്യത്തിലാണ് സംഘടന 'അലിഫ്' എന്ന വിദ്യാഭ്യാസ വിംഗിനെ അവതരിപ്പിക്കുന്നത്. വിംഗിന്റെ നേതൃത്വത്തിൽ മദ്റസാ യൂണിറ്റ് തലം മുതൽ പുതിയ രൂപത്തിലും ഭാവത്തിലും വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതാണ് ‘അലിഫ്'’ കൊണ്ടുദ്ദേശിക്കുന്നത്.
SKSBV-യുടെ ഭാഗമായ പ്രധാന ഉപവിഭാഗങ്ങളിൽ ഒന്നാണ് ഖിദ്മ. സാമൂഹിക-സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഖിദ്മ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ സഹായം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ആരോഗ്യ ക്യാമ്പുകൾ, പരിസ്ഥിതി സംരക്ഷണം, സമൂഹത്തിൽ കരുണയും സഹാനുഭൂതിയും വളർത്തുന്ന പദ്ധതികൾ എന്നിവയാണ് പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വം വളർത്തുകയും, സേവാഭാവനയിലൂടെ വ്യക്തിത്വ വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഖിദ്മ സബ് വിങിന്റെ പ്രവർത്തന ശൈലി.
SKSBV-ക്ക് കീഴിലെ മറ്റൊരു പ്രധാന സബ് വിംഗാണ് അദബ്. വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുകയും, സംസ്കാരവും നല്ല ഭാഷാപാടവവും, ചിന്താഗതികളും വളർത്തുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. കവിത, കഥ, പ്രസംഗം, ലേഖനം, ക്വിസ് തുടങ്ങിയ സാംസ്കാരിക പരിപാടികൾ വഴി വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നു. പഠനത്തിനൊപ്പം സാംസ്കാരിക ബോധവും സാഹിത്യാഭിരുചിയും വളർത്തി, സമ്പൂർണ്ണ വ്യക്തിത്വം രൂപപ്പെടുത്തുകയാണ് അദബ് വിംഗിന്റെ മുഖ്യലക്ഷ്യം.
കാലത്തിനൊപ്പം സാങ്കേതിക വിദ്യയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യകളിൽ വിദ്യാർത്ഥികൾക്ക് പരിജ്ഞാനം നൽകാനും സംഘടനാ തലത്തിൽ അവ പ്രാവർത്തികമാക്കാനും വേണ്ടിയാണ് എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ Tech admins വിംഗിനു രൂപം നൽകിയത്. ലോകത്ത് അറിയപ്പെടുന്ന സാമൂഹിക ശൃംഘലകളായ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇമെയിൽ, വെബ്സൈറ്റ് തുടങ്ങിയ മേഖലകളിലൂടെ ഇവർ പ്രവർത്തിക്കുന്നു.